തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി..

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആർ സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.

Related Articles

Back to top button