സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് അപകടം.. നാല്പത് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം…

സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ച് അപകടം. അപകടത്തിൽ നാൽപതോളം ഇന്ത്യക്കാർ മരിച്ചതായാണ് വിവരം. മരിച്ചവരിൽ കൂടുതലും ഹൈദരാബാദ് സ്വദേശികളാണ് എന്നാണ് വിവരം. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.

മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. സൗദി സമയം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മക്കയിൽ നിന്ന് തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴി ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

Related Articles

Back to top button