ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ AISF നേതാവ് സ്ഥാനാര്‍ത്ഥി.. മത്സരിക്കുന്നത്…

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.എഐഎസ്എഫ് ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പറവൂര്‍ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിക്കുന്നത്.
2021 ഒക്ടോബറില്‍ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.



