വീണ്ടും വൈഭവ് സൂര്യവന്‍ഷി… റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച തുടക്കത്തിന് ശേഷം ആദ്യ വിക്കറ്റ് നഷ്ടം. ദോഹയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. വൈഭവ് സൂര്യവന്‍ഷി (26), നമന്‍ ധിര്‍ (20) എന്നിവരാണ് ക്രീസില്‍. പ്രിയാന്‍ഷ് ആര്യയുടെ (10) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. യുഎഇക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ജിതേഷ് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

Related Articles

Back to top button