ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ..

ചെങ്കോട്ട സ്ഫോടനത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഉമർ നബിയുടെ സഹായിയാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാർ വാങ്ങിയത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസിൽ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.

