ബിഎൽഒയുടെ മരണം: കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷണർ

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷണർ. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലി സംബന്ധമായ സമ്മർദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്ത്ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജ് ജോലി സമ്മർദ്ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നതായാണ് സൂചന. ബിഎൽഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Back to top button