പാറമടയുടെ മുകൾ ഭാഗം ഇടിഞ്ഞുവീണു, രണ്ട് പേർ കൊല്ലപ്പെട്ടു

പാറമടയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ 15പേർ. ഉത്തർ പ്രദേശിലെ സോൻഭദ്രയിലാണ് അപകടമുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി ജോലിക്കാർ പാറമടയിൽ ജോലി ചെയ്യുന്നതിനിടെ പാറമടയുടെ ഒരു ഭാഗം തകർന്നാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയും കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കാനായിട്ടില്ല. ബില്ലി മാർഖുണ്ഡി മേഖലയിലെ പാറമടയിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികളാണ് അപകട സമയത്ത് ക്വാറിയിൽ ഉണ്ടായിരുന്നത്



