ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ…ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുന്നു…പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, ഇതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സീറ്റ് കിട്ടാത്തതിൽ മനംനൊന്താണ് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്.



