ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് നല്‍കാം….വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്….

ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ വെബ് സൈറ്റുകള്‍. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വ്യാജ വെബ് സൈറ്റുകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരില്‍ ഈ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗുരുവായൂര്‍ ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ ഭക്തര്‍ക്ക് റൂം ബുക്ക് ചെയ്യാന്‍ www.guruvayurdevaswom.in എന്ന ദേവസ്വം ഔദ്യോഗിക വെബ് സെറ്റ് വഴി സാധ്യമാണ്. മറ്റ് സ്വകാര്യ വെബ്സൈറ്റുകളില്‍ നിന്ന് ഈ സേവനം ലഭ്യമല്ല. ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.



