ജീവനൊടുക്കിയ ആനന്ദ് തിരുമല ശിവസേനയില്‍ അംഗത്വമെടുത്തത് കഴിഞ്ഞ ദിവസം.. ദൃശ്യങ്ങള്‍…

ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല വെള്ളിയാഴ്ച ശിവസേന(യുടിബി)യില്‍ അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്നാണ് അംഗത്വമെടുത്തത്. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.പിന്നാലെയാണ് മരണം.

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു തിരുമല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button