എറണാകുളം ജില്ലാ പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്…

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് എറണാകുളം ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 13 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആകെ 28 സീറ്റുകളില്‍ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആറ് സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. ജിന്റോ ജോണ്‍ അങ്കമാലി തുറവൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് പുല്ലുവഴിയില്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നുണ്ട്.
ടി ജി വിജയന്‍ (ചെറായി), ഷൈജോ പറമ്പില്‍ (കറുകുറ്റി), ജിന്റോ ജോണ്‍ (തുറവൂര്‍), അഡ്വ. അല്‍ഫോണ്‍സ ഡേവിസ് (കോടനാട്), മുബാസ് ഓടക്കാലി (പുല്ലുവഴി), ഷെല്‍മി ജോണ്‍സ് (ആവോലി), സോന ജയരാജ് (ഉദയംപേരൂര്‍), ടി എസ് സുമയ്യ (വെങ്ങോല), ശ്രീദേവി മധു (അത്താണി), സിന്റ ജേക്കബ് (ആലങ്ങാട്), ബിന്ദു ജോര്‍ജ് (കോട്ടുവളളി), അഡ്വ. എല്‍സി ജോര്‍ജ് (കടമക്കുടി), അഡ്വ. വിവേക് ഹരിദാസ് (വൈപ്പിന്‍) എന്നിവരാണ് എറണാകുളം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍.



