‘ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നു’..പ്രശാന്ത് ശിവന്റെ മറുപടി…

പാലക്കാട്, ടെലിവിഷന്‍ പരിപാടിക്കിടെ, ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനും, എസ്എഫ്‌ഐ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി എം ആര്‍ഷോയും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്. പ്രശാന്ത് ആര്‍ഷോയെ കയ്യേറ്റം ചെയ്‌തെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. അതിനുപിന്നാലെ, സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നിലവാരം ഇല്ലാത്ത ആള്‍ക്കാരെ ചാനല്‍ പരിപാടികളില്‍ പാനലിസ്റ്റായി വിളിക്കരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ സുരേഷ് ബാബുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ്പ്രശാന്ത് ശിവന്‍. ഫേസ്ബുക്കിലൂടെയാണ് മറുപടി .

‘ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല. ഞാന്‍ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല. ഒരു സ്ത്രീയുടെയും അടിവയറ്റില്‍ ചവിട്ടിയിട്ടില്ല.മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല. പരീക്ഷയില്‍ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ല. ആ ഇല്ലായ്മയില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും….ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.’-പ്രശാന്ത് ശിവന്‍ കുറിച്ചു

Related Articles

Back to top button