അരുംകൊല.. വിവാഹം നടക്കാൻ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു.. നാല് സ്ത്രീകൾ അറസ്റ്റിൽ…

വിവാഹം നടക്കാൻ പതിനാറു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സ്ത്രീകൾ. തങ്ങളുടെ വിവാഹം പെട്ടെന്ന് നടക്കാൻ ഇത് സഹായിക്കുമെന്ന വിശ്വാസത്തിൽ നാല് സ്ത്രീകളാണ് തങ്ങളുടെ മരുമകനെ കാൽ കൊണ്ട് ചവിട്ടി കൊലപ്പെടുത്തിയത്.
രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് ആചാരത്തിന്റെ ഭാഗമായുള്ള കുരുതി നടന്നത്. തന്റെ സഹോദരിമാരാണ് കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് തന്നെയാണ് മൊഴി നൽകിയത്. കുറച്ചുകാലമായി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഇവർക്ക് വിവാഹാലോചനകൾ ലഭിക്കാനായിട്ടാണ് കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിൽ സ്ത്രീകളിലൊരാൾ കുഞ്ഞിനെ മടിയിൽ വെച്ച് മന്ത്രങ്ങൾ ചൊല്ലുന്നതും, ചുറ്റുമിരിക്കുന്ന മറ്റ് സ്ത്രീകൾ അത് ഏറ്റുചൊല്ലുന്നതും കാണാം. പ്രാദേശിക ദേവതയായ ഭേരുവിനെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള മന്ത്രോച്ചാരണമായിരിക്കാം ഇതെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. കൊലപാതകികളെ ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടു.



