ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം…

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മടിക്കൈ അമ്പലത്തുകര സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 നാണ് അപകടം നടന്നത് . ആർ എം എസ് ബസിലെ ഡ്രൈവറാണ് മരിച്ച വിഷ്ണു. അപകടത്തിന് പിന്നാലെ വിഷ്ണുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.



