ഇടിവെട്ടി മഴ ഉറപ്പാ.. അടുത്ത മൂന്ന് മണിക്കൂറിൽ.. ഓറഞ്ച് അലർട്ട്…

സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ് പുറത്ത്. കേരളത്തിലെ തിരുവനന്തപുരം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (15/11/2025) മുതൽ 19/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



