ആനന്ദ് തമ്പിയുടെ മരണം.. കൊലയാളികളുടെ പാർട്ടിയായി ബിജെപി അധഃപതിച്ചു…

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൊലയാളികളുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും പാര്‍ട്ടിയായി ബിജെപി അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്തെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ കുറിപ്പ് അതീവ ഗൗരവതരമാണ്. മണ്ണ് മാഫിയ സംഘത്തിലെ തലവന്മാരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്. അവരെ സഹായിക്കുന്ന ആളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇതിന് മറുപടി പറയേണ്ടത് ബിജെപി നേതാക്കളാണ്. ആനന്ദ് ഉയര്‍ത്തിയ പ്രശ്‌നം ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല. പൊതുസമൂഹത്തിന് ഉത്തരം കിട്ടിയേ മതിയാകൂവെന്നും എംവി ജയരാജന്‍ ആവശ്യപ്പെട്ടു.



