ചെങ്കോട്ട സ്ഫോടനം; അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ…

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ. ദില്ലി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് അൽഫലാ സർവകലാശാല ദില്ലി ആസ്ഥാനത്ത് പരിശോധന നടത്തി. ദില്ലി പൊലീസ് സർവകലാശാലയ്ക്ക് രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. പഠാൻകോട്ടിൽ നിന്ന് പിടിയിലായ സർജൻ ഡോക്ടർ റയീസ് അഹമ്മദ് അൽഫലാ സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. ഉമർ നബിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്

Related Articles

Back to top button