ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്… നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല..

നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ് ലിങ്ക് അല്ലെങ്കിൽ ആപ്പ് വഴി ഫണ്ട് ക്ലെയിം ചെയ്യുന്നതിനോ ഉപഭോക്താക്കൾക്ക് ഇനി എംകാഷ് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം. മൂന്നാം കക്ഷി ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നതിനായി യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആർടിജിഎസ് പോലുള്ള സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളിലേക്ക് മാറാൻ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



