ശബരിമല സ്വർണക്കവർച്ച കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. മുൻ പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്‍റെ അറസ്റ്റിന് പിന്നാലെയാണ് എസ് എ ടി അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. അറസ്റ്റും ഉടനുണ്ടായേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുളള സാമ്പിളുകൾ അന്വേഷണ സംഘം മറ്റന്നാൾ ഉച്ചക്ക് ശേഷം ശേഖരിക്കും.

Related Articles

Back to top button