നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിന് പിന്നിൽ..

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.100 ഓളം വരുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥികളുടെ തമ്മിൽ തല്ലി ഉണ്ടായത്. സംഘർഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ പൊലീസ് ലാത്തി വീശി. പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണം. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം.

Related Articles

Back to top button