കോൺഗ്രസിന് ‘ശനിദശ’ തുടരുന്നു.. ഒറ്റയക്കത്തിലേക്ക് ചുരുങ്ങി കോൺഗ്രസ്..

തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും തകർന്നടിഞ്ഞ് കോൺഗ്രസ്. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിൻറെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിൻറെ അഭാവവും പരാജയത്തിൻറെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തൽ.



