ഹൃദ്രോഗിയായ 63കാരന് വയനാട് മെഡിക്കൽ കോളജിൽ അതിസങ്കീര്‍ണ ശസ്ത്രക്രിയ

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി അതിസങ്കീർണമായ ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരമായി നടത്തി. ഓർത്തോപീഡിക്സ് വിഭാഗമാണ് ഈ പ്രൊസീജിയർ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയിൽ ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ബെനവലൻറ് ഫണ്ട് മുഖേന സൗജന്യമായി ലഭ്യമാക്കാനായി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു
മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ സേവനങ്ങളിൽ സുപ്രധാന നാഴികക്കല്ലാണിത്. കീഹോൾ ആർത്രോസ്കോപ്പിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തോളിൽ ശസ്ത്രക്രിയ നടത്തിയത്. വേദന കൂടുതലുള്ള പരമ്പരാഗത തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം സാങ്കേതികവിദ്യ രോഗിയെ എളുപ്പത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.



