വീണ ജോര്‍ജിന്റെ വിശ്വസ്തൻ.. മുമ്പ് എംഎല്‍എ ഓഫീസിന്റെ ചുമതലയും.. തോമസ് പി ചാക്കോ യുഡിഎഫ് സ്ഥാനാർത്ഥി….

തദ്ദേശ തിരഞ്ഞെടുപ്പായതോടെ വിവിധ പാര്‍ട്ടികളിലെ അസംതൃപ്തര്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്.ഇതിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ എം എല്‍ എ ഓഫീസിന്റെ ചുമതല ഉണ്ടായിരുന്ന തോമസ് പി ചാക്കോ എല്‍ഡിഎഫില്‍ നിന്ന് ചാടി യുഡിഎഫില്‍ കുടിയേറി.
പത്തനംതിട്ട നഗരസഭ 31 ാം വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി ആര്‍എസ്പി സ്ഥാനാര്‍ത്ഥിയാണ് തോമസ്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം വീണ ജോര്‍ജിന്റെ വിശ്വസ്തനായിരുന്നു . ഡിവൈഎഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ തവണ ശാരദാ മഠം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.



