ആറന്മുള മുൻ എംഎൽഎ കെ സി രാജഗോപാലൻ.. പഞ്ചായത്ത് മെമ്പർ സ്ഥാനാർത്ഥിയാക്കി സിപിഎം…

ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നും ജനവിധി തേടും. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ മത്സരിക്കുന്നത്.നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്‍ എംഎല്‍എയായ ശബരീനാഥനെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മും മുന്‍ എംഎല്‍എയെ രംഗത്തിറക്കിയത്.

അതേസമയം, കൊല്ലം എഴുകോണിൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ പഞ്ചായത്ത് അംഗവുമായ അഡ്വ. രതീഷ് കിളിത്തട്ടിലാണ് രാജിവെച്ചത്. രാജിക്ക് പിന്നാലെ രതീഷ് സിപിഎമ്മിൽ ചേർന്നു. എഴുകോണിൽ നടന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ രതീഷിനെ സ്വീകരിച്ചു.

Related Articles

Back to top button