അമ്മയുടെ മരണത്തിന് പിന്നാലെ രക്ഷിതാവായി.. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം.. ഒടുവിൽ 61കാരന്…

എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍.

എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Related Articles

Back to top button