ബിജെപി സ്ഥാനാർത്ഥിയായി എ സമ്പത്തിന്റെ സഹോദരന്.. മത്സരിക്കുന്നത്…

സിപിഐഎം നേതാവും മുന്‍ എംപിയും ആയ എ സമ്പത്തിന്റെ സഹോദരന് എ കസ്തൂരി തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചുവെന്നും നിന്റെ തീരുമാനം നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് സഹോദരന് മറുപടി നല്‍കിയെന്നും കസ്തൂരി പറഞ്ഞു. ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ത്ഥിയായി നീ ജയിക്കില്ല എന്ന് സഹോദരന് പറഞ്ഞുവെന്നും കസ്തൂരി വ്യക്തമാക്കി.
തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ആയാണ് സമ്പത്തും തിരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചത്. ആശിര്‍വാദം കമ്മ്യൂണിസ്റ്റുകാരനായ സഹോദരന്റെ രീതിയല്ലെന്നും താന്‍ പരിവാര്‍ സംഘടനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു
