രാഹുലിനെ ആരും വിളിച്ചിട്ടില്ല…. അതുവഴി പോയപ്പോൾ ഓഫീസിൽ കയറിയതാണ്…. പാലക്കാട്‌ ഡിസിസി പ്രസിഡന്റ്…

രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്ന് പാലക്കാട്‌ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ല എന്നാണ് അറിവ്. ഔദ്യോഗികമായി യോഗമുണ്ടായിരുന്നില്ല. അതു വഴി പോയപ്പോൾ രാഹുൽ ഓഫീസിൽ കയറിയതാണ്.

പഞ്ചായത്തിന്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയത്. രാഹുലിനെ ആരും വിളിച്ചിട്ടില്ല. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി പറയുമെന്നും എ തങ്കപ്പൻ വ്യക്തമാക്കി.

Related Articles

Back to top button