അയൽവാസിയുമായി വഴി തർക്കം; ഉള്ളൂരിൽ വയോധികയ്ക്ക് ക്രൂര മർദ്ദനം..

ഉള്ളൂരിൽ വയോധികക്ക് ക്രൂര മർദ്ദനം. വഴി തർക്കവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.
ഉള്ളൂർ സ്വദേശി 62 വയസ്സുകാരി ഉഷയ്ക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. അയൽവാസി സന്ദീപാണ് ഉഷയെ ആക്രമിച്ചത്. ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്

Related Articles

Back to top button