കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് കോൺഗ്രസ് സ്ഥാനാർത്ഥി…

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് മത്സരിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുണ്ടെന്ന് സുജിത്ത് പറഞ്ഞു. സുജിത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐഎം കോട്ടയായ ചൊവ്വന്നൂരില്‍ സുജിത്തിന്റെ വിജയം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.
2023 ഏപ്രിലിലാണ് കുന്നംകുളം സ്റ്റേഷനില്‍വെച്ച് വി എസ് സുജിത്തിന് മര്‍ദ്ദനമേല്‍ക്കുന്നത്. എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് നുഹ്‌മാനെ മര്‍ദ്ദിച്ചത്. കൂട്ടുകാരെ മര്‍ദ്ദിച്ചത് സുജിത്ത് ചോദ്യം ചെയ്തതാണ് ഇയാള്‍ക്കെതിരായ പൊലീസിന്റെ ക്രൂരതയ്ക്ക് കാരണം. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സുജിത്തിന് കഴിഞ്ഞത്. സംഭവം വലിയ വാര്‍ത്തയും ചര്‍ച്ചയുമായതിനെ തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു


