അരൂർ ഉയരപ്പാത ദുരന്തം:നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉറപ്പ് ആകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല…

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ലെന്ന് രാജേഷിന്റെ സുഹൃത്ത്. ഇതിൽ ഒരു തീരുമാനം ആവണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും അദ്ദേഹം പ്രതികരിച്ചു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് തരണം. രാജേഷിന് ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നു അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്ന് ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജേഷിന്റെ ഭാര്യയാണ് ശൈലജ. ഇളയകുട്ടി കൃഷ്ണ വേണി പ്ലസ് വണ്ണിന് പഠിക്കുകയാണ്. മൂത്ത മകൻ ജിഷ്ണു രാജ്. ഡിഗ്രി വിദ്യാർത്ഥിയാണ്.
അതേ സമയം, അരൂരിലെ ദേശീയപാത നിർമ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാൻ മുൻ കരുതൽ വേണം. വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു



