ദില്ലിയില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ദില്ലിയിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം ശബ്ദം കേട്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ അനുമാനം
അതിനിടെ, ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടറെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കാൺപൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ചെങ്കോട്ടയ്ക്കടുത്തെ മാർക്കറ്റിൽ ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലാണ് കൈപ്പത്തി കണ്ടെത്തിയത്



