ഇവർ മാവേലിക്കര നഗരസഭ ബി.ജെ.പി സ്ഥാനാർത്ഥികൾ

മാവേലിക്കര- മാവേലിക്കര നഗരസഭയിലെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക എൻ.ഡി.എ പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 വർഡുകളിൽ 18 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച വാർഡികൾ അടക്കമുള്ള 10 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവരെ രണ്ടാംഘട്ട പട്ടികയിൽ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

വാർഡ് 1 – മറ്റം വടക്ക് – ധന്യ അഭിറാം
വാർഡ് 3 – കണ്ടിയൂർ – ലത ജി
വാർഡ് 6 – പ്രായിക്കര – രവി കടവിൽ
വാർഡ് 9 – പുതിയകാവ് – വിധു സുഭാഷ്
വാർഡ് 10 – കൊറ്റാർകാവ് – ഗീതാകുമാരി
വാർഡ് 11 – റെയിൽവേസ്റ്റേഷൻ – സരിത സുരേഷ്
വാർഡ് 12 – കല്ലുമല – എം.ആർ.പ്രസാദ്
വാർഡ് 13 – ഉമ്പർനാട് – സലീന ലാലികുമാർ
വാർഡ് 15 – പവർഹൗസ് – സുജിത്ത് ആർ പിള്ള
വാർഡ് 16 – പടിത്തോട് – ജീവൻ ആർ ചാലിശ്ശേരി
വാർഡ് 17 – പുന്നമൂട് മാർക്കറ്റ് – പ്രീത രാജേഷ്
വാർഡ് 18 – ഫാക്ടറി വാർഡ് – ആർ.അയ്യപ്പദാസ്
വാർഡ് 21 – കൊച്ചിക്കൽ – വിദ്യാസനൽ
വാർഡ് 22 – പൊന്നാരംതോട്ടം – എൻ.രാജൻ
വാർഡ് 23 – കോട്ടയ്ക്കകം – സുജാത ദേവി
വാർഡ് 24 – മുനിസിപ്പൽ ഓഫീസ് – ഹരി ആർ.പിള്ള
വാർഡ് 27 – കണ്ടിയൂർ സൗത്ത് – ഉമയമ്മ വിജയകുമാർ
വാർഡ് 28 – തട്ടാരമ്പലം – ഹരികുമാർ.സി

എന്നിവരാണ് ആദ്യ പട്ടികയിൽ സ്ഥാനാർത്ഥികളായിരിക്കുന്നത്.

Related Articles

Back to top button