പിപി പുറത്ത്…കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു…

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ ജില്ലാ പ്രസിഡന്റായ പിപി ദിവ്യക്ക് സീറ്റില്ല. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പിപി ദിവ്യയെ മാറ്റിയിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാര്‍ത്ഥികളെ പ്രഖാപിച്ചത്. തിരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ചര്‍ച്ചയാകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് സിപിഎം സ്ഥാനാർത്ഥി.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ത്ഥികളില്‍ പതിനഞ്ചുപേരും പുതുമുഖങ്ങളാണ്.

Related Articles

Back to top button