വേണുവിൻ്റെ മരണം…കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് പിന്മാറി ആരോഗ്യ വകുപ്പ്….

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി. ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം. കുടുംബത്തോട് അധികൃതർ മാനുഷിക പരിഗണന കാണിക്കണമെന്ന് സിന്ധു പറഞ്ഞു.
വേണുവിന്റെ ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറിയത്. വേണുവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കുന്നതിലാനാണ് വരാൻ കഴിയാത്തതെന്ന് സിന്ധു അധികൃതരെ അറിയിച്ചത്. അതനുസരിച്ച് തീയതി മാറ്റി.
പുതുക്കിയ തീയതി സിന്ധുവിനെ അറിയിച്ചിരുന്നു. അപ്പോൾ വരാമെന്ന് സമ്മതിച്ചെങ്കിലും ചടങ്ങുകൾ നടക്കുന്നതിനാൽ അത് പൂർത്തിയാകാതെ വീട്ടിൽ നിന്നും മാറാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നെന്ന് സിന്ധു പറയുന്നു. അപ്പോൾ വീട്ടിലെത്തി മൊഴിയെടുക്കുന്നതിൻ്റെ സാധ്യത തേടിയപ്പോൾ സിന്ധു സമ്മതിച്ചു. വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.


