ശബരിമല മണ്ഡലകാലം; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ശബരിമല മണ്ഡലകാലത്തെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുദിശയിലേക്കും 32 സ്പെഷലുകൾ വിന്യസിച്ച് 274 സർവീസുകളാണ് നടത്തുക. ഇതിൽ കാക്കിനാട – കോട്ടയം റൂട്ടിലെ 18 സർവീസുകൾ ഒഴിച്ചാൽ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയാണ്. സ്പെഷ്യൽ ട്രെയിനായതിനാൽ ഉയർന്ന നിരക്കാണ് ഈ സർവീസുകൾക്കെല്ലാം.


