അറ്റകുറ്റപ്പണി; പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി…

കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണമെന്നാണ് അറിയിപ്പ്.


