ബിഹാർ എക്സിറ്റ് പോൾ ഫലം പുറത്ത്… മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ താല്പര്യപ്പെടുന്നത്..

ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.

Related Articles

Back to top button