വിധിയെഴുത്ത് കഴിഞ്ഞു.. ഒന്നാംഘട്ടത്തെ മറികടന്ന് രണ്ടാംഘട്ട പോളിംഗ് റെക്കോർഡിലേക്ക്

ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് റെക്കോർഡിലേക്ക്. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഒന്നാംഘട്ടത്തിലെ പോളിംഗ് ശതമാനം മറികടന്നതാണ് ഈ പോളിംഗ് ശതമാനം. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ 60.40 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പോളിംഗ് 67.14ശതമാനത്തിലേക്ക് കടക്കുകയായിരുന്നു. അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും



