ദമാമിൽ ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം…

ദമാമിൽ ന്യുമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ രാകേഷ് രമേശൻ ആണ് മരിച്ചത്. നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാകേഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു രാകേഷ്.



