ദേഹമാസകലം നീല നിറത്തിലുള്ള പാടുകൾ.. കാമുകൻ ആശുപത്രിയിലാക്കി മുങ്ങി, 27കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കാമുകൻ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ മോഡലും ഇൻഫ്ലുവൻസറുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് തിങ്കളാഴ്ച പുലർച്ചെ 27 കാരിയായ മോഡൽ ഖുഷ്ബു അഹിർവാറിനെ കാമുകൻ ഉപേക്ഷിച്ചത്. ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി പ്രഖ്യാപിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് മജിസ്ട്രേറ്റ് മേൽനോട്ടത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലേക്ക് അയച്ചു. മകൾ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ലക്ഷ്മി അഹിർവാർ രം​ഗത്തെത്തി.

Related Articles

Back to top button