കോൺഗ്രസ് എം.എൽ.എയുടെ 64 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി…

കോൺഗ്രസ് എം.എൽ.എയുടെ 64 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.ഉത്തര കന്നട ജില്ലയിലെ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയ്ലി(59)ന്റെ 64 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രഖ്യാപിച്ചത് . ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഗോവ ആസ്ഥാനമായുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഎസ്പിഎൽ) എന്ന കമ്പനിയിലൂടെ സെയിലിന്റെ കൈവശമുള്ള ആസ്തികൾ ഉൾപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള ഒരു താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. സെയ്ലിനെ സെപ്റ്റംബറിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.


