എൻഡിഎയിൽ വിള്ളൽ; തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും; 20 സ്ഥാനാർഥികളെ പ്രഖ്യാപിക്കും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എൻഡിഎയിൽ ഭിന്നത രൂക്ഷമായി. ബിഡിജെഎസ് മുന്നണി ബന്ധം താൽക്കാലികമായി ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ബിജെപി മുന്നണി മര്യാദകൾ പാലിച്ചില്ല എന്നാരോപിച്ചാണ് ബിഡിജെഎസ് ഈ നിലപാടെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഡിജെഎസിന്റെ പ്രഖ്യാപനം. നാളെ 20 വാർഡുകളിലെ സ്ഥാനാർത്ഥികളെ അവർ പ്രഖ്യാപിക്കും
ആദ്യഘട്ടത്തിൽ 67 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാർഡ്: മുൻ ഡിജിപി ആർ. ശ്രീലേഖ.
പാളയം: മുൻ കായിക താരവും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന പദ്മിനി തോമസ്. കൊടുങ്ങന്നൂർ വാർഡ്: വി.വി. രാജേഷ്. തിരുമല വാർഡ്: ദേവിമ. കരമന: കരമന അജി. നേമം: എം.ആർ. ഗോപൻ. പേരൂർക്കട: ടി.എസ്. അനിൽകുമാർ. കഴക്കൂട്ടം: അനിൽ കഴക്കൂട്ടം.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്, തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും, ജനങ്ങൾ ഒരു അവസരം നൽകണം എന്നുമാണ്. “അഴിമതി രഹിത അനന്തപുരി”യാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


