ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി… പ്ലസ് വണ്‍ വിദ്യാർത്ഥിക്ക്…

രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിക്ക് നേരെ വെടിയുതിർത്തു. കുട്ടികളിൽ ഒരാളുടെ അച്ഛന്‍റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഹരിയാനയിലെ ഗുഡ്ഗാവിൽ സമ്പന്നർ താമസിക്കുന്ന ഹൌസിങ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സെക്ടർ 48-ലെ സെൻട്രൽ പാർക്ക് റിസോർട്ട്‌സിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളിലൊരാളായ 17 വയസ്സുകാരൻ സഹപാഠിയെ തൻ്റെ അപ്പാർട്ട്‌മെൻ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. നേരത്തെ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്



