‘അത് വിവാദഗാനം അല്ല, ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്’.. ഗണഗീതത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്…

എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആണ് അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

‘എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പുകളില്‍ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം RSS ന് തീറെഴുതുന്നത്. അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാവരും മാറ്റിയെ തീരൂ..ഗാനം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകള്‍ നേരുന്നു..’- എന്‍ എസ് നുസൂര്‍ കുറിച്ചു.

Related Articles

Back to top button