വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ.. ദുരൂഹത ആരോപിച്ച് കുടുംബം…

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളജിലെ ഒന്നാം ബിബിഎ വിദ്യാര്‍ത്ഥിനി നന്ദന ഹരി(19)യാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. മാങ്കുളം മുനിപ്പാറ സ്വദേശിനിയാണ് നന്ദന ഹരി.

ഇന്ന് രാവിലെയായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. കോതമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു. ഫീസ് അടയ്ക്കാന്‍ 35000 രൂപ അയച്ചുനല്‍കിയിരുന്നു. മകള്‍ അവസാനം വിളിച്ചത് വെള്ളിയാഴ്ച രാത്രിയാണെന്നും കുടുംബം. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button