ആലപ്പുഴയിൽ ബേക്കറി ഉടമയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞ് പരിശോധന.. കണ്ടെത്തിയത്.. ഇരുവരും പിടിയിൽ…

ആലപ്പുഴയിൽ ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ.ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപത്തുനിന്നാണ് ഇരുവരെയും 20 ലിറ്റർ ചാരായവുമായി പിടികൂടിയത്. മങ്കൊമ്പ് ജംങ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ ചമ്പക്കുളം തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ(51 ), സുഹൃത്ത് നെടുമുടി മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻ കുമാര്‍ (55) എന്നവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എക്സൈസ് വകുപ്പ് നിരോധിത ലഹരി വ്യാപനം തടയാനായി സ്ട്രൈക്കിംഗ് ഫോഴ്സ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. തെക്കേക്കര പാലത്തിന് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈസമയത്താണ് അനിൽകുമാറും സുമൻ കുമാറും സ്‌കൂട്ടറിൽ ഇവിടേക്ക് എത്തിയത്.

സ്‌കൂട്ടറിൽ കാനിൽ സൂക്ഷിച്ച നിലയിലാണ് ചാരായമുണ്ടായിരുന്നത്. കാൻ തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇത് ചാരായമാണെന്ന് മനസിലായതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button