സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചിട്ടു.. ദിവസങ്ങൾക്ക് ശേഷം യുവതി ‘പൊങ്ങി’; നാടുവിട്ടത് കാമുകനൊപ്പം…

സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ സ്ത്രീയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടെത്തി. സ്ത്രീ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കേസിലെ വമ്പന്‍ ട്വിസ്റ്റ്.മൂന്നാം തീയതിയാണ് രുചി എന്ന് പേരുള്ള സ്ത്രീയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്.
ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലായിരുന്നു സംഭവം.

സ്ത്രീധനത്തിന്റെ പേരില്‍ രുചിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു എന്ന് കാണിച്ച് യുവതിയുടെ വീട്ടുകാരാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുക്കുകയും മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്തു.യുവതിയുടെ ടവര്‍ ലൊക്കേഷന്‍ മാറുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ലൊക്കേഷന്‍ കൃത്യമായി ട്രാക്ക് ചെയ്യുകയും മധ്യപ്രദേശില്‍ നിന്ന് യുവതിയേയും സുഹൃത്തിനേയും കണ്ടെത്തുകയുമായിരുന്നു. രുചിയുടെ ഭര്‍ത്താവ് രാജേന്ദ്ര യാദവ്, ഭര്‍തൃ മാതാവ് അടക്കമുള്ള അഞ്ച് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Related Articles

Back to top button