സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവ്…ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ നേരിയ വർദ്ധനവ് കാണിച്ചിരുന്നെങ്കിലും, ഇന്ന് പവന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 89,480 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന് 50 രൂപയുടെ കുറവുണ്ടായതോടെ വിപണി വില 11,185 രൂപയായി.
സ്വർണ്ണവില വീണ്ടും 90,000 രൂപയ്ക്ക് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്ന് വീണ്ടും 90,000-ത്തിന് മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒക്ടോബർ മാസത്തിൽ വില ഒരു ലക്ഷത്തിലേക്ക് കുതിക്കുമെന്ന സൂചന നൽകിയതിനുശേഷം, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണ്ണവില 90,000-ത്തിനും 89,000-ത്തിനും ഇടയിൽ ചാഞ്ചാടി നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്.




