തൃശൂരിൽ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍…
ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. എറിയാട് അത്താണി ആശാരിപറമ്പില്‍ വീട്ടില്‍ ശിവ (18), മേത്തല എല്‍ത്തുരുത്ത് ദേശത്ത് നെല്ലിപറമ്പില്‍ വീട്ടില്‍ പ്രവീണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
പൊടിയന്‍ ബസാറിലുള്ള ചാണാശേരി കുടുംബ ക്ഷേത്രത്തിലെ രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് ഏകദേശം 15,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്.


