ജെഎൻയു യൂണിയൻ ഇടത് സഖ്യത്തിന്; മുഴുവൻ സീറ്റിലും വിജയം..

ജെഎൻയു വിദ്യാർത്ഥി യ‍ൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്. 1300 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഗോപികയ്ക്ക് ലഭിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂർ സ്വദേശിയാണ് ഗോപിക. കഴിഞ്ഞ തവണ എബിവിപി പിടിച്ച ജോയിൻ്റ് സെക്രട്ടറി സ്ഥാനം ഇടത് സഖ്യം തിരിച്ചു പിടിച്ചു.

Related Articles

Back to top button